Tuesday, August 4, 2009

രണ്ടു വാക്ക്‌


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്



കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔദ്യോഗിക മുദ്ര
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔദ്യോഗിക മുദ്ര

മുദ്രാവാക്യം ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്‌
സ്ഥാപിതം ഏപ്രില്‍ 8,1962
വെബ്സൈറ്റ് [ഔദ്യോഗിക വെബ്‌സൈറ്റ്]
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ്പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (ആംഗലേയം: Kerala Sastra Sahitya Parishath, ചുരുക്കെഴുത്ത്:KSSP). ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ളവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. ഇതില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരും ഇടതു ചിന്താഗതിക്കാരാണെങ്കിലും വലതുപക്ഷക്കാരുള്‍പ്പടെ മറ്റു ആശയങ്ങളില്‍ വിശ്വസിക്കുന്ന അനേകം പ്രവര്‍ത്തകരും അടങ്ങുന്ന സംഘടനയാണ്. ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തില്‍ നിരന്തരം നടക്കുന്നു.

ഉള്ളടക്കം

ചരിത്രം

1962 ഏപ്രില്‍ എട്ടിന് കോഴിക്കോടു് ഇമ്പീരിയല്‍ ഹോട്ടലില്‍ ഡോ. കെ.ജി. അടിയോടിയുടെയും

പി. ടി. ഭാസ്കരപ്പണിക്കരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടത് ശാസ്ത്രസാഹിത്യരചനയില്‍ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരന്‍ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എന്‍.വി. കൃഷ്ണവാര്യര്‍ എന്നിവരും ഭാരവാഹികളായിരുന്നു. അതേ വര്‍ഷം സെപ്റ്റംബര്‍ 10നു കോഴിക്കോട്ടു ദേവഗിരി കോളേജില്‍ വച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1967 ജൂലൈ 14നു 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം സംഘടന രജിസ്റ്റര്‍ ചെയ്തു.

പ്രവര്‍ത്തനം

കവിയും പത്രാധിപരുമായ എന്‍.വി. കൃഷ്ണവാരിയര്‍, മലയാളത്തിലെ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരില്‍ പ്രാമാണികനായ പി.ടി. ഭാസ്ക്കരപ്പണിക്കര്‍, അന്തര്‍ദ്ദേശീയ പ്രശസ്തനായ ശാസ്ത്രജ്ഞനും കാലിക്കറ്റ് സര്‍വ്വകലാശാല ജന്തുശാസ്ത്രവകുപ്പ് മേധാവിയുമായ ഡോ.കെ.ജി. അടിയോടി മുതലായവരാണ് പരിഷത്തിന്റെ സംഘാടകര്‍. മാതൃഭാഷയില്‍ ശാസ്ത്രപ്രചരണം നടത്തുക, ശാസ്ത്രസാഹിത്യ രചനകളുടെ പ്രസാധനത്തിന് കൂട്ടായ പരിപാടികള്‍ ആവിഷ്ക്കരിക്കുക, ശാസ്ത്ര വിഷയങ്ങള്‍ ആധാരമാക്കി ചര്‍ച്ചകള്‍ നടത്തുക എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍.

പിന്നീട് ജനകീയ പ്രശ്നങ്ങളില്‍ സക്രിയമായി പരിഷത്ത് ഇടപെടാന്‍ തുടങ്ങി. ഇക്കാലയളവില്‍, പരിഷത്ത് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച്, പല ആദ്യകാല പ്രവര്‍ത്തകരും പരിഷത്ത് വിട്ടുപോയി. ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപീകരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന്‌ പരിഷത്ത് മുന്‍‌ഗണന കൊടുത്തുതുടങ്ങിയ കാലമായിരുന്നു അത്.

സംഘടന

നിലവില്‍ മുപ്പത്തി അയ്യായിരത്തോളം ഈ പ്രസ്ഥാനത്തിന്‌ കേരളത്തിലെങ്ങും ശാഖകളുമുണ്ട്. കേരളത്തിനു പുറത്ത് മറ്റു ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമായിച്ചേര്‍ന്ന് All India Peoples' Science Network രൂപീകരിച്ച പരിഷത്തിന് ഇന്ത്യയ്ക്കു പുറത്ത് Friends of KSSP പോലുള്ള സൌഹൃദ സംഘങ്ങളുമുണ്ട്.

സംഘടനാ വൃക്ഷം

പ്രസ്ഥാനത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം യൂണിറ്റ് ആണ്‌. ഗ്രാമങ്ങളായിരിക്കും ഒട്ടുമിക്ക യൂണിറ്റിന്റേയും പ്രവര്‍‌ത്തന പരിധി. ചില യൂണിറ്റുകള്‍ ചിലപ്പോള്‍ ഒരു പഞ്ചായത്ത് തന്നെ ഉള്‍ക്കൊള്ളുന്നതായിരിക്കും. അംഗങ്ങളുടെ എണ്ണവും, പ്രവര്‍ത്തന പരിധിയുടെ വിസ്തീര്‍ണ്ണവും എല്ലാം യൂണിറ്റ് നിര്‍ണ്ണയിക്കുന്നതില്‍ പങ്കു വഹിക്കുന്നു. യൂണിറ്റിനു മുകളില്‍ മേഖലാ ഘടകം ആണ്‌ ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ്‌ മേഖലകള്‍ രൂപീകരിച്ചിരിക്കുന്നത്. അതിനു മുകളില്‍ ജില്ലാ ഘടകം.ഏറ്റവും മുകളിലായി കേന്ദ്ര നിര്‍‌വാഹക സമിതി ( സംസ്ഥാന കമ്മറ്റി). സംഘടനാ പരമായുള്ള അന്തിമ തീരുമാനങ്ങള്‍ കേന്ദ്ര നിര്‍‌വാഹക സമിതിയുടേതായിരിക്കും.നിലവില്‍ 135ലേറെ മേഖലകളും 1500 ഓളം യൂണിറ്റുകളുമുണ്ട്.

പരിഷത്ത് ഉല്‍‌പ്പന്നങ്ങള്‍

ജനങ്ങളില്‍ ശാസ്ത്രീയ ചിന്താഗതി വളര്‍ത്തുമ്പോള്‍, അവര്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കള്‍ക്കും സാധനങ്ങള്‍ക്കും ബദലുകള്‍ ആവശ്യമായി വരും. അങ്ങനെയുള്ള ബദലുകളെ വികസിപ്പിച്ചെടുക്കുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും പരിഷത്തിന്‌ ഒരു പരിധി വരെ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചൂടാറാപ്പെട്ടി, പരിഷത്ത് അടുപ്പ്, പരിഷത്ത് സോപ്പുകള്‍, പരിഷത്ത് ഇലക്ട്രോണിക് ചോക്കുകള്‍, തുടങ്ങിവ പരിഷത്ത് പുറത്തിറക്കിയ ഉത്പന്നങ്ങളാണ്.

ചൂടാറാപ്പെട്ടി

പരിഷത് ചൂടാറാപ്പെട്ടി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിലുള്ള ഐ.ആര്‍.ടി.സി. രൂപകല്പന ചെയ്ത് പരിഷത് പ്രൊഡക്‌ഷന്‍ സെന്റര്‍ വിപണിയിലെത്തിക്കുന്ന ഒരു ഉല്പന്നമാണ്‌ പരിഷത് ചൂടാറാപ്പെട്ടി. ഊര്‍ജ്ജ സം‌രക്ഷണം,ഇന്ധനലാഭം തുടങ്ങിയവയാണ്‌ ഇതിന്റെ പ്രത്യേകതകള്‍.തെര്‍മോക്കോള്‍ ഉപയോഗിച്ചാണ്‌ ഇത് നിര്‍‍മ്മിച്ചിരിക്കുന്നത്. 50% വരെ ഊര്‍ജ്ജം ലാഭിക്കാന്‍ ഈ ഉല്പന്നം കൊണ്ട് സാധിക്കും

ഉപയോഗരീതി

ചൂടാറാപ്പെട്ടി തുറന്ന് പകുതി തിളച്ച അരി പാത്രത്തോടെ വെക്കുക.അര-മുക്കാല്‍ മണിക്കൂറിനു ശേഷം തുറന്നു നോക്കിയാല്‍ ചോറു‌ പാകമാക്കിയിട്ടുണ്ടാകും.

ആനുകാലികങ്ങള്‍

പ്രധാനമായും മൂന്ന് ആനുകാലികങ്ങളാണ് പരിഷത് പ്രസിദ്ധീകരിക്കുന്നത്.

  • ശാസ്ത്രഗതി : പൊതുജനങ്ങളെ ബാധിക്കുന്ന, സാമൂഹ്യ പ്രസക്തിയുള്ള, ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പരിഷത്തിന്റെ പ്രസിദ്ധീകരണമാണെങ്കിലും, പരിഷത്തിന്റേതല്ലാത്ത (കടക വിരുദ്ധമല്ലാത്ത) നിലപാടുകളും ഈ മാസികയില്‍ കാണാന്‍ സാധിക്കും.
  • ശാസ്ത്രകേരളം : പ്രധാനമായും ഹൈസ്കൂള്‍ പ്ളസ് ടു തലത്തിലുള്ള വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ള പ്രസിദ്ധീകരണം. ഹൈസ്കൂള്‍ ക്ലാസ്സുകളിലേയും പ്ലസ്ടു ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കലാണ്‌ പ്രധാന ഉദ്ദേശം
  • യുറീക്ക : കളികളിലൂടെയും പാട്ടുകളിലൂടെയും അപ്പര്‍ പ്രൈമറി ക്ലാസ്സ് വരെയുള്ള കുട്ടികളില്‍ ശാസ്ത്രീയ ചിന്ത വളര്‍ത്തുക എന്നതാണ്‌ ഈ ദ്വൈവാരികയുടെ ലക്ഷ്യം

പുസ്തകങ്ങള്‍

നിരവധി പുസ്തകങ്ങളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്”, "എങ്ങനെ എങ്ങനെ എങ്ങനെ" തുടങ്ങിയവ ഉദാഹരണം

പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍

ലഘുലേഖകള്‍

കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വച്ച് നിരവധി ലഘുലേഖകളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്രാമപത്രം

പരിഷത്തിന്റെ നിലപാടുകള്‍, പൊതുജനങ്ങളിലേക്ക് ഏളുപ്പം എത്തിക്കുന്നതിനായി, സംഘടന തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഒരു നൂതന സം‌വിധാനമായിരുന്നു, ഗ്രാമപത്രം.പരിഷത്ത് യൂണിറ്റുകള്‍ സജീവമായ യൂണിറ്റുകളീല്‍ ഗ്രാമപത്രങ്ങളില്‍ ആശയങ്ങള്‍ എഴുതി പ്രചരിപ്പിക്കുന്നു.

ഗ്രാമപത്രം മാതൃക

വിദ്യാഭ്യാസ രംഗം

ജനങ്ങളെ ശാസ്ത്രീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിന്‌, ഏറ്റവും നന്നായി ശ്രദ്ധ ചെലുത്തേണ്ടത്, വിദ്യാഭ്യാസ രംഗത്താണെന്ന് പരിഷത്ത് കരുതുന്നു. വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന, ഉണ്ടായ മാറ്റങ്ങളെല്ലാം വളരെ സാകൂതം നിരീക്ഷിക്കുകയോ അല്ലെങ്കില്‍ അതിന്‌ കാരണഭൂതമാവുകയോ ചെയ്ത ഒരു പ്രസ്ഥാനമാണ്‌ പരിഷത്ത്.

വിജ്ഞാനോത്സവം

ആദ്യ കാലത്ത്, യുറീക്കാ പരീക്ഷ എന്ന പേരില്‍ ഒരു ശാസ്ത്ര സംബന്ധിയായ ചോദ്യോത്തരി പരിഷത്ത് നടത്തിയിരുന്നു. പിന്നീടാണ്‌ "പഠനം പാല്‍പ്പായസം" എന്ന മുദ്രാവാക്യത്തിന്റെ ചുവടു പിടിച്ച്, കേരള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ "വിജ്ഞാനോല്‍സവത്തിന്‌" രൂപം കൊടുക്കുന്നത്. കേരളത്തിലെ നിരവധി കുട്ടികളും രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും ഇതില്‍ പങ്കെടുത്തിരുന്നു. പിന്നീട് ഡി.പി.ഇ.പി. എന്ന പേരില്‍ അറിയപ്പെട്ട പുതിയ പാഠ്യ പദ്ധതിയുടേയും ഉല്‍ഭവം, ഈ വിജ്ഞാനോല്‍സവത്തിന്റെ പിന്‍‌പറ്റിയായിരുന്നു.

പ്രസിദ്ധീകരണ വിഭാഗം

പരിഷത്തിന് ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ട്. എല്ലാ വര്‍ഷവും വിവിധ ശാസ്ത്രവിഷയങ്ങളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പുസ്തകങ്ങള്‍ പ്രചരിപ്പിച്ച് ലഭിക്കുന്ന തുക കൊണ്ടാണ് പരിഷത്തിന്റെ വിവിധ ഘടകങ്ങള്‍ സംഘടനാപ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടുപോകുന്നത്.

പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഔദ്യോഗിക മുദ്ര

കേരള പഠനം

"കേരളം എങ്ങനെ ചിന്തിക്കുന്നു കേരളം എങ്ങനെ പ്രവര്‍ത്തിക്കുന്നു" എന്ന മുദ്രാവാക്യം ലക്ഷ്യമാക്കി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ വിശദമായ സര്‍വ്വേയുടെ റിപ്പോര്‍ട്ടായിട്ടാണ് കേരള പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇത് വിവിധമേഘലകളില്‍ കേരള സമൂഹം എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ നേര്‍കാഴ്ചയാണ്.

ഗവേഷണ രംഗത്ത്

ഐ.ആര്‍.ടി.സി എന്ന പേരില്‍ പാലക്കാട് മുണ്ടൂരില്‍ ഒരു ഗവേഷണ സ്ഥാപനവുമുണ്ട് പരിഷത്തിന്

ശാസ്ത്രകലാജാഥ

ജനങ്ങളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുക,അന്ധവിശ്വാസം തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണു പരിഷത്ത് നാടകങ്ങള്‍ എന്നറിയപ്പെടുന്ന ശാസ്ത്രകലാജാഥകള്‍ ആരംഭിച്ചത്.

ശാസ്ത്ര സാംസ്കാരികോല്‍സവം

ശാസ്ത്രകലാജാഥകള്‍ക്കു ശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ ജനകീയ പരിപാടിയാണ് ശാസ്ത്ര സാംസ്കാരികോല്‍സവം.വൈവിധ്യങ്ങളായ പരിപാടികളോടെ കേരളത്തിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിചു നടത്തിയ ശാസ്ത്ര പ്രചരണ പദ്ധതിയാണു ശാസ്ത്ര സാംസ്കാരികോല്‍സവം.പുസ്തക പ്രചാരണം,സംവാദങ്ങള്‍,യുവസംഗമം,ഗ്രാമോല്‍സവം,എന്നിങ്ങനെ നിരവധി പരിപാടികള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ശാസ്ത്രവര്‍ഷം 2009

2009 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രവര്‍ഷമായി ആചരിക്കുന്നു. ഗലീലീയോ ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തിയതിന്റെ നാന്നൂറാം വാര്‍ഷികം, ചാള്‍സ് ഡാര്‍വ്വിന്റെ ഇരുന്നൂറാം പിറന്നാള്‍, ജെ.സി ബോസിന്റെ നൂറ്റമ്പതാം പിറന്നാള്‍ തുടങ്ങിയ പ്രത്യേകതകള്‍ ഉള്ള 2009 ല്‍ ജനങ്ങളുമായി ശാസ്ത്രം സംവദിക്കാനുള്ള നിരവധി പരിപാടികള്‍ ശാസ്ത്രവര്‍ഷം 2009 ല്‍ ഉള്‍പ്പെട്ടിരിക്കുന്നു. വാനനിരീക്ഷണം, ശാസ്ത്രക്ലാസുകള്‍, ഗലീലിയോയുടെ ചരിത്രം, ടെലിസ്കോപ്പ് നിര്‍മ്മാണം, ഡാര്‍വിന്റെ കഥ, പരിണാമത്തിന്റെ ശാസ്ത്രം തുടങ്ങി നിരവധി മേഖലകളില്‍ ക്ലാസുകള്‍ നടത്തുന്നു.

സമാന്തര നോബല്‍ സമ്മാനം എന്നറിയുന്ന റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേടിയിട്ടുണ്ട്.


No comments: